ത്രിപുര ഉൾപ്പെടെ 
മൂന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം നാളെ ; ആത്മവിശ്വാസത്തിൽ 
ഇടതുമുന്നണി


ന്യൂഡൽഹി
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില് അഞ്ചുവർഷത്തെ ബിജെപി ഭരണത്തിനെതിരായ വികാരം ജനങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും. വോട്ടെടുപ്പ് ഫലം പുറത്തുവരുന്നതുവരെ തികഞ്ഞ ജാ​ഗ്രത പുലര്ത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും സബ്റൂം മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിതേന്ദർ ചൗധരി പ്രവർത്തകരോട് ആഹ്വാനംചെയ്തു. വോട്ടണ്ണൽ നിക്ഷ്പക്ഷവും സമാധാനപരവുമാണെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെയും പ്രതിപക്ഷനേതാക്കൾ സന്ദർശിച്ചു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന എല്ലാ കേന്ദ്രങ്ങളും കേന്ദ്രസേനയുടെ കാവലിലാണ്. കാമറ നിരീക്ഷണവുമുണ്ട്.

ബിജെപിക്ക് അനുകൂലമായി ദേശീയ മാധ്യമങ്ങൾ സൃഷ്ടിച്ച എക്സിറ്റ്പോൾ ഫലങ്ങളെ പ്രതിപക്ഷം തള്ളി. പണം വാങ്ങിയാണ് ഫലമെന്നും യഥാർഥ ഫലം വ്യാഴാഴ്ച അറിയാമെന്നും നേതാക്കൾ പറഞ്ഞു. ബിജെപി അനുകൂല ഫലപ്രവചനത്തിന് പിന്നാലെ പ്രതിപക്ഷ പാർടി പ്രവർത്തകർക്കു നേരെ വിവിധയിടങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറി. ഖോവായ് ജില്ലയിൽ ആറു സിപിഐ എം പ്രവർത്തകരുടെ വീടുകൾ ബിജെപി സംഘം ആക്രമിച്ചു. പ്രാദേശിക മാധ്യമങ്ങൾ ഭൂരിഭാഗവും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/ehjYfFT

Comments

Archive

Contact Form

Send