ത്രിപുരയിൽ ബിജെപിയിൽനിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്
ന്യൂഡൽഹി
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ നേതാക്കളും പ്രവർത്തകരും കൂട്ടമായി ബിജെപി വിടുന്നു. പ്രതാപ്ഗഡിലെ പ്രമുഖ ബിജെപി നേതാവ് സിപിഐ എം പ്രചാരണയോഗത്തിലെത്തി ബിജെപിയിൽ പ്രവര്ത്തിച്ചതിന് പരസ്യമായി ജനങ്ങളോട് മാപ്പുപറഞ്ഞു. വെള്ളിയാഴ്ച പ്രതാപ്ഗഡിലെ ഇടതുമുന്നണി സ്ഥാനാർഥി രാമുദാസിന്റെ പ്രചാരണ പരിപാടിയിലേക്ക് ബിജെപി ഓഫീസ് പൂട്ടിയെത്തിയ പ്രവർത്തകർ ഇടതുമുന്നണിക്കായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഖയർപുരിൽ പങ്കെടുത്ത യോഗത്തിൽ മുപ്പതോളം ബിജെപി കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ സന്നദ്ധരായെത്തി. സംസ്ഥാന സെക്രട്ടറി ജിതേന്ദർ ചൗധരി പങ്കെടുത്ത ധലായ് ജില്ലയിലെ ഗണ്ഡച്ചേരയിലെ പടുകൂറ്റൻ യോഗത്തിലും ബിജെപിക്കാർ കൂട്ടമായി ഇടതുമുന്നണിയിലെത്തി. കൊർക്കുളയിൽ ബിജെപി, തിപ്രമോത പാർടികളിൽനിന്നും വൻ തോതിൽ പ്രവർത്തകർ ഇടതുക്യാമ്പിലെത്തി. ബിജെപിക്കാർ യോഗങ്ങളിൽ കൊണ്ടുപോകുമെങ്കിലും വോട്ട് ഇടതുമുന്നണിക്കാണെന്ന് പറയുന്ന മുതിർന്ന പൗരന്റെ വീഡിയോയും വൈറലായി. ത്രിപുര ബിജെപി മുൻ പ്രസിഡന്റ് രഞ്ജോയ് ദേബ് ശനിയാഴ്ച രാജിവച്ചു.
Credits National || Deshabhimani Online News https://ift.tt/URJHGYu
Comments