മിഷനറിമാർക്കെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രി ഇടപെടണം: മാര്‍ത്തോമ്മാ മെത്രാപോലീത്താ
മാരാമൺ
രാജ്യത്ത് പല ഭാഗത്തും മിഷനറിമാർ ആക്രമിക്കപ്പെടുന്ന പ്രവണത ഏറുന്നതായും പ്രധാനമന്ത്രി ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് വിശ്വാസസമൂഹം ആഗ്രഹിക്കുന്നതെന്നും മാര്ത്തോമ്മാ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്ത്തോമ്മാ മെത്രാപോലീത്താ പറഞ്ഞു. നൂറ്റി ഇരുപത്തെട്ടാമത് മാരാമണ് കൺവൻഷൻ പമ്പാ മണൽപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകനേതാക്കൾ എടുക്കുന്ന തീരുമാനങ്ങളാണ് ഭൂമിയുടെയും തലമുറയുടെയും ഭാവി നിശ്ചയിക്കുക. ഭൂമിയുടെ രക്ഷയ്ക്കായി നാം ഉണരണമെന്നും മെത്രാപോലീത്താ പറഞ്ഞു.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ജോസഫ് മാര് ബര്ന്നബാസ് സഫ്രഗന് മെത്രാപോലീത്താ അധ്യക്ഷനായി.
മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, മാത്യു ടി തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറാ തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൺവൻഷൻ 19ന് സമാപിക്കും.
Credits Kerala || Deshabhimani Online News https://ift.tt/C6nOqfN
Comments