ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ 
മികവിന്റെ കേന്ദ്രമാക്കും: മന്ത്രി ആർ ബിന്ദു



തിരുവനന്തപുരം
സയ്യിദ് അഖ്തർ മിർസ ചെയർമാനായി ചുമതല ഏൽക്കുന്നതോടെ കോട്ടയം കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയും കലയും സമന്വയിപ്പിച്ചുള്ള വലിയ അനുഭവസമ്പത്തിന്റെ ഉടമയാണ് സയ്യിദ് അഖ്തർ. ഇന്ത്യൻ ജീവിതത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അവസ്ഥകൾ പ്രതിഫലിക്കുന്ന ചലച്ചിത്രാവിഷ്കാരങ്ങളാണ് അദ്ദേഹത്തിന്റേത്. ചലചിത്രരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മിർസയെ ചെയർമാനായി ലഭിച്ചത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

മുൻ ചെയർമാൻ അടൂർ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും സയ്യിദ് മിർസ പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രശ്നങ്ങളെയും കേൾക്കും. ഒരുമിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് പ്രധാനം. സുധീർ മിശ്ര, അനുരാഗ് കശ്യപ് എന്നിവരെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ് ഇൻ റസിഡൻസ് പോഗ്രാം ആവിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി വർഷത്തിൽ നാലുമാസം അനുരാഗ് കശ്യപ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുമായി ചേർന്ന് ആശയങ്ങൾ പങ്കുവയ്ക്കുകയും ഒരുമിച്ച് സിനിമകളെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/192qiRr

Comments

Archive

Contact Form

Send