ഹാഥ്‌രസ്‌ കൂട്ടബലാത്സംഗക്കേസ് : 3 പ്രതികൾ 
പുറത്തിറങ്ങി


അലിഗഢ്
രാജ്യത്തെ നടുക്കിയ ഹാഥ്രസ് കൂട്ടബലാത്സംഗക്കേസിൽ കോടതി കുറ്റവിമുക്തരാക്കിയ പ്രതികൾ പുറത്തിറങ്ങി. കേസിൽ പ്രതികളായിരുന്ന ലവ്കുശ് (23), രവി (35), രാംകുമാർ (26) എന്നിവരാണ് പുറത്തിറങ്ങിയത്.

കേസിലെ മുഖ്യപ്രതി സന്ദീപ് ഠാക്കൂറിനെ മാത്രമാണ് എസ്സി/എസ്ടി കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേരെ കുറ്റവിമുക്തരാക്കുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം മാത്രമാണ് സന്ദീപിനെതിരെ ചുമത്തിയത്. 2020 സെപ്തംബറിലാണ് ഉത്തര്പ്രദേശിലെ ഹാഥ്രസ് ജില്ലയിലെ ബൂല്ഗര്ഹിയില് പത്തൊമ്പതുകാരിയായ ദളിത് പെണ്കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.



Credits National || Deshabhimani ​Online ​News https://ift.tt/lYIqciz

Comments

Archive

Contact Form

Send