ആക്രമിക്കാൻ ശ്രമിച്ചയാളെ തുരത്തിയോടിച്ചു; അനഘയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം> വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചയാളെ പ്രതിരോധിച്ച വിദ്യാർത്ഥിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അനഘയാണ് അക്രമിയെ തുറത്തിയോടിച്ചത്.
അനഘയ്ക്ക് തുണയായത് ആത്മധൈര്യവും കരാട്ടെ പരിശീലനവുമാണെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. അനഘയുമായി ഫോണിൽ സംസാരിച്ചെന്നും എല്ലാവിധ ആശംസകളും നേർന്നെന്നും മന്ത്രി പറഞ്ഞു.
''വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ചയാളെ പ്രതിരോധിക്കുകയും അയാൾക്ക് പിന്തിരിഞ്ഞോടേണ്ട ഗതി ഉണ്ടാക്കുകയും ചെയ്ത അനഘ എന്ന മിടുമിടുക്കിക്ക് എല്ലാവിധ അഭിനന്ദനങ്ങളും. തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അനഘയ്ക്ക് തുണയായത് ആത്മധൈര്യവും കരാട്ടെ പരിശീലനവും ആണ്. അനഘയുമായി ഫോണിൽ സംസാരിച്ചു. എല്ലാവിധ ആശംസകളും നേർന്നു''- മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/Es2qng7
Comments