വൗ വീക്ക്‌ ; വനിതാ ചെയ്‌ഞ്ച്‌ മേക്കേഴ്സിനെ 
ആദരിച്ചു


കോവളം
മാറ്റത്തിന് വഴികാട്ടുന്ന വിവിധമേഖലകളിൽനിന്നുള്ള യുവതികളെ ആദരിച്ച് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ വേൾഡ് ഓഫ് വിമൻ (വൗ) വീക്കിന് തുടക്കമായി. മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 14 പേരെ ആദരിച്ചു. ഡിഐജി ആർ നിശാന്തിനി, എസ്എഫ്എസ് ഹോംബ്രിഡ്ജ് ഹോട്ടൽ ആൻഡ് സ്വീറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അദ്വൈത ശ്രീകാന്ത് എന്നിവർ മുഖ്യാതിഥികളായി. ‘ഹ്യൂമൻസ് ഓഫ് കേരള’ സ്ഥാപകൻ രാഹുൽ റോയി, ക്രാഫ്റ്റ്സ് വില്ലേജ് സിഒഒ ശ്രീപ്രസാദ്, ബിസിനസ് ഡിവിഷൻ മാനേജർ സതീശ് എന്നിവർ പങ്കെടുത്തു.

വീൽ ചെയറിൽ ജീവിച്ച് ലോകറെക്കോഡ് നേടിയ നാടകാഭിനേത്രി അഞ്ജുറാണി റോയി, സാമൂഹികപ്രവർത്തന മേഖലയിലെ മികവിന് പുരസ്കാരം നേടിയ പ്രായംകുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്നേഹ പടയൻ, കോവിഡ്കാലത്ത് മികച്ച സേവനം കാഴ്ചവച്ച ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് സൂസൻ ചാക്കോ, വീൽ ചെയറിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ഡോ. ഫാത്തിമ അൽസ, ഇടുക്കിയിലെ കർഷകർക്ക് ലോകവിപണി കണ്ടെത്താൻ ‘ഗ്രാമ്യ’ എന്ന സാമൂഹികസംരംഭത്തിലൂടെ ശ്രമിക്കുന്ന അന്നു സണ്ണി, പഠനത്തിലെ ബുദ്ധിമുട്ടുകൾ നീക്കാൻ ‘ഇവോൾവേഴ്സ്’ എന്ന ഫിനിഷിങ് സ്കൂൾ നടത്തുന്ന ശ്രീജ മുകുന്ദൻ, ‘സ്പെയർ’ എന്ന വ്യക്തിത്വവികസനപരിപാടി നടപ്പാക്കുന്ന ഹേമ ഗോപാലകൃഷ്ണൻ, അന്താരാഷ്ട്ര മൈൻഡ് പവർ ട്രെയിനറും മാധ്യമപ്രവർത്തകയുമായ ജിൽവ ജാൻസൺ, പ്രായം കുറഞ്ഞ ചെയ്ഞ്ച് മേക്കർ അവാർഡ് ജേതാവായ അനഘ രാജേഷ്, ആർക്കിടെക്ട് അമൃത കിഷോർ, ചെറുകിടസംരംഭകരെ സംഘടിപ്പിക്കുന്ന ‘വൺ ലിറ്റിൽ എർത്ത്’ എന്ന സ്ഥാപനത്തിലെ അനഘ ഉണ്ണി, ‘ക്ലാരിറ്റി ബ്രൂ’ എന്ന ലൈഫ് കോച്ചിങ് കമ്പനി നടത്തുന്ന റീതു ജോർജ് എന്നിവരെയാണ് ആദരിച്ചത്. സംഗീതരംഗത്തെ മികവിനുള്ള പുരസ്കാരം നേടിയ മലയാളിയായ ഹിന്ദി റാപ് ഗായിക അനുമിത നടേശനും സ്ത്രീശാക്തീകരണപ്രവർത്തകയും ഗാനരചയിതാവുമായ ഇന്ദുലേഖയും ആദരം ഏറ്റുവാങ്ങി.



Credits Kerala || Deshabhimani ​Online ​News https://ift.tt/cfPTHxM

Comments

Archive

Contact Form

Send