പ്രഥമ കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു


തിരുവനന്തപുരം
പ്രൗഢോജ്വല ചടങ്ങിൽ പ്രഥമ കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു. രാജ്ഭവനിൽ ഗവർണർ ആരിഫ് മൊഹമ്മദ്ഖാനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്.

കേരള ജ്യോതി പുരസ്കാരം എം ടി വാസുദേവൻ നായർക്കുവേണ്ടി മകൾ അശ്വതി വി നായരും നാടക രചയിതാവ് ഓംചേരി എൻ എൻ പിള്ളയ്ക്കുള്ള കേരളപ്രഭ പുരസ്കാരം മകൾ ദീപ്തി ഓംചേരി ഭല്ലയും ഏറ്റുവാങ്ങി. സിവിൽ സർവീസ്, സാമൂഹ്യ സേവന രംഗത്തിന് ടി മാധവ മേനോന് കേരള പ്രഭയും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വൈക്കം വിജയലക്ഷ്മി എന്നിവർക്ക് കേരള ശ്രീ പുരസ്കാരവും സമ്മാനിച്ചു. 2022 ലെ പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. നടൻ മമ്മൂട്ടിക്കുള്ള കേരള പ്രഭ പുരസ്കാരവും എം പി പരമേശ്വരനുള്ള കേരള ശ്രീ പുരസ്കാരവും വീടുകളിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ജേതാക്കളെ പരിചയപ്പെടുത്തി.

മന്ത്രിമാരായ വി ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, വി കെ പ്രശാന്ത്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, അടൂർ ഗോപാലകൃഷ്ണൻ, വി പി സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാനതപസ്വി, സന്ദീപാനന്ദഗിരി തുടങ്ങിയവർ പങ്കെടുത്തു.




Credits Kerala || Deshabhimani ​Online ​News https://ift.tt/0J3mdt1

Comments

Archive

Contact Form

Send