മേഘാലയയിൽ 
‘അഴിമതി’ക്കാരനുമായി 
കൈകോർത്ത്‌ ബിജെപി


ന്യൂഡൽഹി
ഏറ്റവും വലിയ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച കോൺറാഡ് സാങ്മയുമായി മേഘാലയയിൽ കൈകോർത്ത് ബിജെപി. ഫെബ്രുവരി 17ന് മേഘാലയയിലെ തുറയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാരാണ് കോൺറാഡ് സാങ്മയുടേതെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുപറഞ്ഞത്. അധികാരത്തിൽ വന്നാൽ കോൺറാഡ് സാങ്മയുടെയും എൻപിപി നേതാക്കളുടെയും അഴിമതി പ്രത്യേക സമിതിയെവച്ച് അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചു.

അറുപത് സീറ്റിലും മത്സരിച്ച് ഭരണം പിടിക്കാമെന്ന മോഹത്തിലാണ് ബിജെപി നേതാക്കൾ കൂട്ടായി സാങ്മയെയും എൻപിപിയെയും ആക്ഷേപിച്ചത്. പോളിങ് കഴിഞ്ഞപ്പോൾത്തന്നെ ബിജെപി നേതാക്കളുടെ സമീപനത്തിൽ മാറ്റംവന്നു. അസം മുഖ്യമന്ത്രിയും വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ സൂത്രധാരനുമായ ഹിമന്ത ബിസ്വ സർമ ഗുവാഹത്തിയിൽ കോൺറാഡ് സാങ്മയുമായി രഹസ്യകൂടിക്കാഴ്ച നടത്തി. അടുത്ത സർക്കാരിലും കൂടെകൂട്ടണമെന്ന ആവശ്യമാണ് സർമ മുന്നോട്ടുവച്ചത്. അല്ലെങ്കിൽ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കുമെന്ന ഭീഷണിയും ഉയർത്തി. ഇതോടെ ബിജെപിയെ വീണ്ടും സർക്കാരിന്റെ ഭാഗമാക്കാമെന്ന് സാങ്മ ഉറപ്പുനൽകി. ഫലം വന്നപ്പോൾ 60 സീറ്റിൽ മത്സരിച്ച ബിജെപി രണ്ടു സീറ്റിൽ ഒതുങ്ങി.



Credits National || Deshabhimani ​Online ​News https://ift.tt/hiRDu9G

Comments

Archive

Contact Form

Send