ത്രിപുരയിൽ ജനാധിപത്യ വേട്ട: രാജ്യമെങ്ങും പ്രതിഷേധം

ന്യൂഡൽഹി
ത്രിപുരയിൽ എംപിമാർക്കെതിരെ ബിജെപി ആക്രമണത്തിൽ രാജ്യവ്യാപകപ്രതിഷേധം. സിപിഐ എമ്മിന്റെയും വർഗ ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ പ്രകടനങ്ങളും യോഗങ്ങളും നടത്തി. ബംഗാളിൽ ഉടനീളം പ്രതിഷേധം അലയടിച്ചു. ദക്ഷിണ ചെന്നൈ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് പാർടി കേന്ദ്രകമ്മിറ്റിയംഗം യു വാസുകി നേതൃത്വം നൽകി. തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം അലയടിച്ചു.

ബിജെപിയുടെ ഭീകര രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാൻ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ആഹ്വാനം ചെയ്തു. സിഐടിയു അംഗങ്ങളും ഘടക യൂണിയനുകളും പ്രതിഷേധം സംഘടിപ്പിക്കണം. ത്രിപുരയിൽ സമാധാനവും സ്വൈര്യജീവിതവും പുനഃസ്ഥാപിക്കാനും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും അധികൃതർ ഇടപെടണമെന്ന് തപൻ സെൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/uOnrchC

Comments

Archive

Contact Form

Send