ഇന്നസെന്റ് ഇരിങ്ങാലക്കുടയുടെ മുഖം ; സുസ്ഥിരമായ വികസനം ചാലക്കുടി മണ്ഡലത്തിന് സമ്മാനിച്ചു : മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം
ഇരിങ്ങാലക്കുടയുടെ മുഖംതന്നെ ആയിരുന്നു ഇന്നസെന്റെന്ന് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുടയുടെ സാംസ്കാരികരംഗത്തും സജീവമായി നിറഞ്ഞുനിൽക്കാൻ എപ്പോഴും ഇന്നസെന്റ് സമയം കണ്ടെത്തിയത് എന്നുമോർക്കും.
മികച്ച രാഷ്ട്രീയപ്രവർത്തകൻകൂടിയായ ഇന്നസെന്റ് എംപി എന്ന നിലയിൽ സുസ്ഥിരമായ വികസനം ചാലക്കുടി മണ്ഡലത്തിന് സമ്മാനിച്ചു. സിനിമയിലെന്നപോലെ നേർജീവിതത്തിലും സൂക്ഷിച്ച നർമമായിരുന്നു ഇന്നസെന്റിന്റെ വ്യതിരിക്തത. വിടപറഞ്ഞെങ്കിലും ഇന്നസെന്റിന്റെ നർമവും ചിരിയും അഭിനയമുഹൂർത്തങ്ങളും എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുമെന്നും ആർ ബിന്ദു അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/PdFUuwh
Comments