നടക്കുന്നത് പ്രതിപക്ഷ വേട്ട
ന്യൂഡൽഹി
കേന്ദ്ര സർക്കാർ എല്ലാ ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് നടത്തുന്ന പ്രതിപക്ഷ വേട്ടയുടെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയതെന്ന് സിപിഐ എം കേരള സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏതുവിധേനയും പ്രതിപക്ഷ പാർടി നേതൃത്വത്തെ പാർലമെന്റിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്നും പൊളിറ്റ്ബ്യൂറോ യോഗത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കീഴ്ക്കോടതിയുടെ പ്രാഥമിക വിധി മുൻനിർത്തി പാർലമെന്റ് അംഗത്വം റദ്ദാക്കിയത് ജനാധിപത്യവ്യവസ്ഥയ്ക്ക് നിരക്കുന്നതല്ല. രാജ്യത്ത് മേൽക്കോടതികളുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/w7edq5k
Comments