വ്യോമസേനയിൽ ചരിത്രം കുറിച്ച്‌ 
ഷാലിസ ധാമി ; മുൻനിര പോരാട്ട യൂണിറ്റിന്റെ ആദ്യ വനിതാ മേധാവി


ഇന്ത്യന് വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി മുൻനിര പോരാട്ട യൂണിറ്റിന്റെ (ഫ്രണ്ട്ലൈൻ കോംബാറ്റ് യൂണിറ്റ്) മേധാവിയായി ഒരു വനിത എത്തുന്നു. പഞ്ചാബ് സ്വദേശിനി ക്യാപ്റ്റന് ഷാലിസ ധാമിയാണ് പാകിസ്ഥാൻ അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറന് മേഖലയിലെ മിസൈല് സ്ക്വാഡ്രനെ നയിക്കുക. ഈ മാസം ആദ്യം മുതലാണ് ആരോഗ്യ വിഭാഗത്തിന് പുറത്ത് വിവിധ മേഖലളുടെ തലപ്പത്ത് വനിതകളെ വ്യോമസേന വിന്യസിച്ച് തുടങ്ങിയത്.

ഷാലിസ 2003-ലാണ് ഹെലികോപ്റ്റർ പൈലറ്റായി ഇവർ വ്യോമസേനയിലെത്തുന്നത്. തുടര്ന്ന് 2005-ല് ഫ്ലൈറ്റ് ലെഫ്റ്റനന്റും 2009-ല് സ്ക്വാഡ്രണ് ലീഡറുമായി. 2800 മണിക്കൂറിന്റെ പറക്കൽ അനുഭവമുണ്ട്. ആർമിയിലെ കേണലിന് തുല്യമായ സ്ഥാനമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ. രണ്ടു തവണ എയർ ഓഫീസർ കമാൻഡിങ് -ഇൻ- ചീഫിന്റെ മെഡൽ നേടിയിട്ടുണ്ട്. നിലവിൽ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഓപ്പറേഷൻസ് ബ്രാഞ്ചിലാണ്.



Credits National || Deshabhimani ​Online ​News https://ift.tt/UVfzvYO

Comments

Archive

Contact Form

Send