സമസ്തമേഖലയിലും അഴിമതി ; വീണ്ടും തുറന്നടിച്ച് സുപ്രീംകോടതി
ന്യൂഡൽഹി
രാജ്യത്ത് സമസ്തമേഖലകളിലും അഴിമതി വ്യാപിച്ചതായി ആവർത്തിച്ച് സുപ്രീംകോടതി. അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ അഴിമതിയേക്കാൾ വലിയ കുംഭകോണമായി പരിണമിക്കുന്നത് ആശങ്കാജനകമാണ്. സമ്പത്തിന്റെ തുല്യവിതരണമെന്ന ഭരണഘടനാസങ്കൽപ്പം യാഥാർഥ്യമാകാത്തതിന് അഴിമതിയാണ് പ്രധാനകാരണം–- ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ, ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചും സമാന നിരീക്ഷണം നടത്തിയിരുന്നു.
അഴിമതി ജീവിതശൈലിയായി മാറി
ചില സർക്കാർ ഉദ്യോഗസ്ഥർ രാജ്യതാൽപ്പര്യങ്ങളേക്കാൾ വ്യക്തിതാൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അഴിമതിക്ക് കാരണമായ ആർത്തി ഇല്ലാതാക്കാനുള്ള മന്ത്രവടി ആരുടെയും കൈയിലില്ല. അതുകൊണ്ട്, കോടതികൾ അഴിമതിക്കേസുകളിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം–- സുപ്രീംകോടതി നിർദേശിച്ചു. ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രി രമൺസിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അമൻസിങ്ങിന് എതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
Credits National || Deshabhimani Online News https://ift.tt/qHlxtKT
Comments