യുപിയിൽ രാത്രി നിസ്കാരം തടസ്സപ്പെടുത്തി ബജ്‌റംഗദൾ
മൊറാദാബാദ്
ഉത്തർപ്രദേശിൽ റംസാന്റെ ഭാഗമായുള്ള പ്രത്യേക രാത്രി നിസ്കാരം(തറാവീഹ്) തടസ്സപ്പെടുത്തി രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ. മൊറാദാബാദ് ജില്ലയിലെ ലജ്പത് നഗറിൽ സാക്കിർ ഹുസൈൻ എന്നയാളുടെ വസതിയിലാണ് പ്രാർഥന നടന്നത്.
രാഷ്ട്രീയ ബജ്റംഗദൾ സംസ്ഥാന പ്രസിഡന്റ് റോഹൻ സക്സേനയുടെ നേതൃത്വത്തില് ഒരുസംഘം എത്തി പ്രാർഥന തടസ്സപ്പെടുത്തി. ഇത്തരം പുതിയ കീഴ്വഴക്കം അനുവദിക്കാനാകില്ലെന്നും പ്രാർഥനയ്ക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും റോഹൻ സക്സേന മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില് കൂട്ടനിസ്കാരം നടത്തുന്നതിനെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സക്സേന പറഞ്ഞു.
തീവ്രഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. വീട്ടിൽ നിന്നും മാറി പള്ളികളിൽ പോയി നിസ്കരിക്കാൻ അവരോട് ആവശ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/d3pC78w
Comments