വ്യാജവാർത്തകൾ സത്യത്തെ ബലിയാടാക്കുന്നു : 
സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌


ന്യൂഡൽഹി
വ്യാജവാർത്തകളുടെ ലോകത്ത് ബലിയാടാകുന്നത് സത്യമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സമൂഹമാധ്യമങ്ങൾകൂടി വന്നതോടെ വ്യാജവാർത്തകളുടെ വിത്തുകൾ യുക്തിപരിശോധനകളെ മറികടന്ന് വലിയ സിദ്ധാന്തങ്ങളായി വളരുകയാണ്. ട്രോൾ ചെയ്യപ്പെടുമോയെന്ന ആശങ്ക ജഡ്ജിമാർക്കും ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അമേരിക്കൻ ബാർ അസോസിയേഷൻ ഇന്ത്യ കോൺഫറൻസിൽ ‘ആഗോളവൽക്കരണകാലത്തെ നിയമം: ഇന്ത്യയും പടിഞ്ഞാറും തമ്മിലുള്ള സംഗമം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീക്ഷണങ്ങൾക്കപ്പുറത്ത് മറ്റുള്ളവരുടെ വീക്ഷണങ്ങൾ അംഗീകരിക്കാൻ കഴിയാത്തവിധം ക്ഷമയും സഹിഷ്ണുതയും ഇല്ലാതാകുകയാണെന്നും അദ്ദേഹം പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/F7SuvIA

Comments

Archive

Contact Form

Send