കുടിശ്ശികയില്ല ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 
നൽകിയത്‌ 1207 കോടി


തിരുവനന്തപുരം
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എൽഡിഎഫ് സർക്കാരുകൾ ആറുവർഷം നൽകിയത് 1207 കോടി രൂപ. കഴിഞ്ഞ മാർച്ച് 29ന് 30 കോടി രൂപകൂടി കൈമാറിയതോടെ കുടിശികയില്ലാതെയാണ് പദ്ധതി മുന്നേറുന്നത്.കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറിയിൽനിന്നുള്ള വരുമാനം പൂർണമായും പദ്ധതിക്കായി ആരോഗ്യ വകുപ്പിന് നൽകുന്നു. യുഡിഎഫിന്റെ അഞ്ചുവർഷത്തിൽ ആകെ 525 കോടി രൂപയാണ് നൽകിയത്.

റബറിനും കിട്ടി 
1552 കോടി
റബറിന്റെ വിലസ്ഥിരത ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരുകൾ ആറുവർഷത്തിൽ സബ്സിഡിയായി നൽകിയത് 1552 കോടി രൂപ. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചുവർഷത്തിൽ നൽകിയത് 270 കോടിയും. യുഡിഎഫ്കാലത്ത് കിലോക്ക് 150 രൂപയായിരുന്നു താങ്ങുവില. നിലവിൽ 170 രൂപ.

എൽഡിഎഫ് സർക്കാർ 2016–-17ൽമാത്രം 410 കോടി രൂപ നൽകി. 2018–-19ൽ 359 കോടിയും. ‘ആർഎസ് 4’ റബറിന്റെ വിപണി വിലയ്ക്ക് ആനുപാതികമായാണ് കർഷകർക്ക് സർക്കാർ സബ്സിഡി ലഭിക്കുക. വിപണി വില ഉയർന്നുനിൽക്കുമ്പോൾ സർക്കാർ ബാധ്യത കുറയും. വില താഴുംതോറും സർക്കാർ സഹായം വർധിക്കും. റബർ ബോർഡ് നൽകുന്ന പട്ടികയിലെ എല്ലാവർക്കും സബ്സിഡി ലഭിക്കും. കുടിശ്ശികയില്ലാതെയാണ് റബർ സബ്സിഡി വിതരണവും.



Credits Kerala || Deshabhimani ​Online ​News https://ift.tt/jpBvLKD

Comments

Archive

Contact Form

Send