30 ഭവനസമുച്ചയം കൂടി
കണ്ണൂർ
‘ലൈഫി’ൽ മൂന്ന് ഘട്ടങ്ങളിലായി മൂന്നരലക്ഷത്തോളം കുടുംബങ്ങൾക്ക് വീട് നൽകി. നാലുപേരുള്ള ഒരു കുടുംബം എന്ന കണക്കിൽ 14 ലക്ഷം പേർക്ക് സ്വന്തമായി വീടുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അമ്പതിനായിരത്തിലധികം വീട് പൂർത്തിയാക്കി. 64,585 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. 40,645 പേർ 2020ലെ ഗുണഭോക്തൃപ്പട്ടികയിലുള്ളതാണ്. ഈ സാമ്പത്തികവർഷം ‘ലൈഫി’ൽ 71,861 വീടാണ് നിർമിക്കുന്നത്. ബജറ്റിൽ 1436.26 കോടി രൂപ അനുവദിച്ചു.
മത്സ്യത്തൊഴിലാളികൾക്കായുള്ള ‘പുനർഗേഹം' പദ്ധതിയിലൂടെ 1,931 വീട് നിർമിച്ചു. പ്രളയത്തിൽ വീട് തകർന്നവർക്കായുള്ള ‘കെയർഹോം’ പദ്ധതിയുമായി സഹകരണമേഖല മുന്നോട്ടുവന്നു. ലൈഫ് മിഷനിൽ വീട് നിർമിച്ചുനൽകാനും തയാറായി. ‘ലൈഫി’ൽ വീടുകൾ നിർമിക്കാൻ ‘മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിൽ ഭൂമി സർക്കാരിന് നൽകാൻ കഴിവുള്ളവർ മുന്നോട്ടുവരണം. സാധാരണക്കാർ മുതൽ വലിയ വ്യവസായികൾവരെ മുന്നോട്ടുവന്നിട്ടുണ്ട്. ഇതുപോലുള്ള കാര്യങ്ങളിൽ തർക്കമല്ല വേണ്ടത്.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ‘ലൈഫി’ൽ വീടിനുള്ള അർഹത തീരുമാനിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിലും അനാരോഗ്യകരമായ പ്രവണത ഉയർന്നുവരാറുണ്ട്. എന്നാൽ, സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യപരമായാണ് ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/SEMmgLV
Comments