എഐ കാമറകൾ ഫലം കാണുന്നു ; ട്രാഫിക് നിയമലംഘനങ്ങൾ കുറഞ്ഞു
തിരുവനന്തപുരം
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് പുതിയ കാമറകൾ സ്ഥാപിച്ചതിന് പിന്നാലെ ഗതാഗത നിയമലംഘനങ്ങളിൽ വൻകുറവ്. കാമറകൾ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ 1.41 ആയി. ഈ മാസം 17ന് 1,93,71,728 വാഹനങ്ങൾ കടന്നുപോയപ്പോൾ 450,552 വാഹനങ്ങൾ വിവിധ നിയമലംഘനം നടത്തി. 20ന് 1,90,58,248 വാഹനങ്ങൾ കടന്നുപോയപ്പോൾ 268,380 വാഹനങ്ങൾമാത്രമാണ് നിയമലംഘനം നടത്തിയതെന്ന് അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ പി എസ് പ്രമോജ് പറഞ്ഞു. നിയമലംഘനങ്ങൾക്ക് മെയ് 19വരെ പിഴ ഈടാക്കില്ല.
Credits Kerala || Deshabhimani Online News https://ift.tt/W8itVBH
Comments