പെൺമക്കളുടെ വിവാഹച്ചെലവിന്‌ പണം നൽകാൻ അച്ഛൻ ബാധ്യസ്ഥൻ : ഹൈക്കോടതി


കൊച്ചി
മതമേതായാലും പെൺമക്കളുടെ വിവാഹത്തിന് ചെലവ് നൽകാൻ അച്ഛൻ ബാധ്യസ്ഥനാണെന്ന് ഹൈക്കോടതി. അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ അവകാശം മതത്തിന്റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യൻ കുടുംബത്തിലെ പെൺകുട്ടികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. വിവാഹച്ചെലവിനായി 15 ലക്ഷം രൂപ അച്ഛൻ നൽകാനും ഉത്തരവിട്ടു.

ഇവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് കഴിയുന്നവരാണ്. മക്കൾ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. സാമ്പത്തികശേഷിയുള്ള അച്ഛനിൽനിന്ന് വിവാഹച്ചെലവിനായി 45 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് കുടുംബകോടതിയിൽ കേസ് നൽകി. വിവാഹാവശ്യത്തിന് 7.50 ലക്ഷം രൂപ അനുവദിച്ച് കോടതി ഉത്തരവിട്ടു. തുക കുറഞ്ഞുപോയെന്നും കൂടുതൽ വേണമെന്നും ആവശ്യപ്പെട്ട ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിന് വൻതുക ചെലവാക്കിയതിനാൽ കൂടുതൽ പണം നൽകാനാകില്ലെന്നായിരുന്നു അച്ഛന്റെ വാദം.



Credits Kerala || Deshabhimani ​Online ​News https://ift.tt/vxTfQgq

Comments

Archive

Contact Form

Send