മോദീ നിങ്ങളിത് കാണൂ ; വൃത്തിയില്ലാത്ത സ്‌കൂളിന്റെ വീഡിയോയുമായി പെൺകുട്ടി
ശ്രീനഗർ
വൃത്തിയില്ലാത്ത സ്കൂളിന്റെ ദുരവസ്ഥ പ്രധാനമന്ത്രിക്ക് വിവരിച്ചുനൽകുന്ന വീഡിയോയുമായി പെൺകുട്ടി. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ലൊഹായ് – മൽഹാർ ഗ്രാമത്തിൽനിന്നുള്ള സീറത്ത് നാസാണ് സ്കൂളിലെ ശോച്യാവസ്ഥ വിവരിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റുചെയ്തത്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുള്ള വീഡിയോ വൈറലായി.
പ്രദേശത്തെ സർക്കാർ ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടിയാണെന്നു വ്യക്തമാക്കിയാണ് സീറത്ത് നാസ് സംസാരിച്ചു തുടങ്ങുന്നത്. പിന്നീട് സ്കൂളിന്റെ ഓരോ ഭാഗവും കാണിച്ച് ദുരവസ്ഥ വിവരിക്കുന്നു. "മോദിജീ, എനിക്കൊരുകാര്യം പറയാനുണ്ട്..' എന്നുപറഞ്ഞ് വൃത്തിഹീനമായ കെട്ടിടവും തറയും കാണിക്കുന്നുണ്ട്. ഈ പൊട്ടിപ്പൊളിഞ്ഞ തറയിലിരുത്തിയാണ് തങ്ങളെ പഠിപ്പിക്കുന്നതെന്നും ഞങ്ങൾക്ക് ഒരു നല്ല സ്കൂൾ നൽകണമെന്നും കുഞ്ഞ് സീറത്ത് ആവശ്യപ്പെടുന്നു. അഞ്ച് വർഷമായി പണിതീരാതെ കിടക്കുന്ന സ്കൂൾ കെട്ടിടത്തെക്കുറിച്ചും പെൺകുട്ടി പരാതിപ്പെടുന്നുണ്ട്.
Credits National || Deshabhimani Online News https://ift.tt/tQR12iY
Comments