തനതുവരുമാനം കൂടി, റവന്യുച്ചെലവ്‌ കുറഞ്ഞു , കേരളത്തിന്‌ മുന്നേറ്റം ; സിഎജി


തിരുവനന്തപുരം
സാമ്പത്തിക അച്ചടക്കത്തിലും ധനസ്ഥിതിയിലെ തിരിച്ചുവരവിലും കേരളത്തിന് മുന്നേറ്റമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. അമ്പത് വർഷത്തോളമായി തുടരുന്ന റവന്യു, ധന കമ്മി വളർച്ച നിരക്ക് പിടിച്ചുനിർത്താൻ കേരളത്തിനായെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യംചെയ്ത സിഎജി റിപ്പോർട്ടിലാണ് കേരളത്തിന് ധനഅച്ചടക്കം കൊണ്ടുവരാനായെന്ന വിലയിരുത്തൽ.

തനത് വരുമാന വളർച്ചാനിരക്ക് കുത്തനെ ഉയർത്താനായി. നികുതി വരുമാന വളർച്ചയിൽ സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. 42.2 ശതമാനം. ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയുടെ വളർച്ച നിരക്ക് 45.5 ശതമാനം. 30 ശതമാനമാണ് ദേശീയ ശരാശരി. മൊത്തം റവന്യു വരുമാന വളർച്ചയിലും കേരളം രണ്ടാമതാണ്. 35.5 ശതമാനം. 25 ശതമാനമാണ് ദേശീയ ശരാശരി. ആന്ധ്ര ഉൾപ്പെടെ സംസ്ഥാനങ്ങളുടെ വളർച്ച 12 ശതമാനത്തിന് താഴെയാണ്.

റവന്യുച്ചെലവ് കേരളത്തിൽ 5.6 ശതമാനം കുറഞ്ഞു. ഇവ വിവിധ സംസ്ഥാനങ്ങളിൽ ശരാശരി 14.5 ശതമാനം വർധിച്ചപ്പോഴാണിത്. കടമെടുപ്പ് വളർച്ചാ നിരക്ക് 53.4 ശതമാനം കുറച്ചു. ദേശീയതലത്തിൽ സംസ്ഥാനങ്ങളുടെ കടം ശരാശരി 20 ശതമാനം ഉയർന്നു. ധനദൃഢീകരണ മേഖലയിൽ കേരളം മുന്നേറുകയാണെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ പ്രൊഫ. കെ ജെ ജോസഫ് പറഞ്ഞു. 1980നു മുമ്പുതന്നെ തുടങ്ങുന്നതാണ് കേരളത്തിന്റെ റവന്യു, ധന കമ്മികളുടെ കുത്തനെയുള്ള വളർച്ച. ആദ്യമായാണ് വിപരീത ദിശയിലുള്ള സാമ്പത്തിക സൂചകങ്ങൾ പ്രകടമാകുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/NePOGY3

Comments

Archive

Contact Form

Send