ഉയർന്ന പിഎഫ് പെൻഷനുള്ള ജോയിന്റ് ഓപ്‌ഷൻ ; തൊഴിലുടമകൾക്കുള്ള സമയപരിധി നീട്ടാനാകുമോ എന്ന് ഹൈക്കോടതി
കൊച്ചി
ഉയർന്ന പിഎഫ് പെൻഷന് ജോയിന്റ് ഓപ്ഷൻ നൽകുന്നതിൽ തൊഴിലുടമകൾക്കുള്ള സമയപരിധി നീട്ടാനാകുമോ എന്ന് ഇപിഎഫ്ഒയോട് ഹൈക്കോടതി. ബുധനാഴ്ച സമയപരിധി അവസാനിക്കാനിരിക്കെ കെഎസ്എഫ്ഇ നൽകിയ ഹർജിയിലാണ് നിരീക്ഷണം.
പെൻഷൻ പദ്ധതി തുടങ്ങിയതുമുതലുള്ള ഓരോ ജീവനക്കാരന്റെയും ശമ്പള പിഎഫ് വിഹിതം സംബന്ധിച്ച ഓരോ മാസത്തെയും കണക്ക് പ്രത്യേകമായി തൊഴിലുടമ നൽകണമെന്നാണ് ഇപിഎഫ്ഒ നിർദേശം. നിരവധി ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇത് പൂർത്തിയാക്കാനിയിട്ടില്ല. പലപ്പോഴും വെബ്സൈറ്റ് തകരാറായതും പ്രശ്നമായി. അതുകൊണ്ട് 3 മാസമെങ്കിലും സമയം നീട്ടണമെന്നാണ് ഹർജിയിലെ ആവശ്യം. ഇതിലാണ് കോടതി പരാമർശം. ഇപിഎഫ്ഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടു. ഹർജി മെയ് 30ന് വീണ്ടും പരിഗണിക്കും.
Credits Kerala || Deshabhimani Online News https://ift.tt/JSoFUh6
Comments