പ്രധാനമന്ത്രിക്ക് ഭീഷണി; കത്തയച്ചത് കലൂർ സ്വദേശിയുടെ പേരിൽ
തിരുവനന്തപുരം > പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഭീഷണിക്കത്ത്. കലൂർ സ്വദേശി എൻ ജെ ജോണിയുടെ പേരിലാണ് കത്തയച്ചത്. എന്നാൽ കത്തയച്ചത് താനല്ലെന്ന് ജോണി പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലെ മേൽവിലാസത്തിൽ ഒരാഴ്ച മുൻപാണ് കത്തു ലഭിച്ചതെന്നാണ് വിവരം. കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിനായി എത്തുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് കത്തിനെ കാണുന്നത്. ഇതിന്റെ തുടർച്ചയായാണ് അന്വേഷണം പുരോഗമിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/owBKPsz
Comments