രാഹുൽ ഗുജറാത്ത്‌ ഹൈക്കോടതിയിൽ


ന്യൂഡൽഹി
അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന സൂറത്ത് കോടതി ഉത്തരവിന് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവിന് എതിരായ രാഹുലിന്റെ അപ്പീൽ നേരത്തേ സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

രാഹുലിന്റെ അപ്പീൽ തള്ളിയ സെഷൻസ് കോടതി ജഡ്ജി റോബർട്ട് പോൾ മോഗേര 2006ലെ തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുവേണ്ടി ഹാജരായിരുന്നുവെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. 2018 ജനുവരിയിലാണ് അദ്ദേഹം ജഡ്ജിയായി നിയമിതനാകുന്നത്. ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വരുന്നത് എങ്ങനെ?’–-എന്ന രാഹുലിന്റെ പ്രസംഗത്തിലെ പരാമർശമാണ് കേസിന് ആധാരം.



Credits National || Deshabhimani ​Online ​News https://ift.tt/UfwqjWO

Comments

Archive

Contact Form

Send