തൃശൂർ തളിക്കുളത്ത്‌ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; രക്ഷാപ്രവർത്തനത്തിനിടെ മാല മോഷ്‌ടിക്കാൻ ശ്രമം

തൃശൂർ > തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ഷാജു (49), ഭാര്യ ശ്രീജ(44), മകൾ അഭിരാമി(11), ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യൻ എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാർ യാത്രക്കാരാണ് മരിച്ചത്. തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടം. കാർ ദിശ തെറ്റി കയറി ബസിൽ ഇരിക്കുകയായിരുന്നു. ഗുരുവായൂരിലേക്ക് തൊഴാൻ പോകുമ്പോഴാണ് അപകടം ഞായർ രാവിലെ 7 മണിയോടെയാണ് സംഭവം. രക്ഷാ പ്രവർത്തനത്തിനിടയിൽ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/ZVPQk56

Comments

Archive

Contact Form

Send