അരിക്കൊമ്പൻ: നെല്ലിയാമ്പതിയിൽ ഹർത്താൽ തിങ്കളാഴ്ച
കൊല്ലങ്കോട്> അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിൽ എത്തിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ ഏപ്രിൽ 17ന് ഹർത്താൽ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. അരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ ധരിപ്പിക്കും.
ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിന്റെ നിലപാടിന് അനുകൂലമായ വിധി സമ്പാദിക്കുന്നതിനുള്ള നപടികളാണ് സർക്കാർ സ്വീകരിക്കുക. ഓൺലൈനിൽ അപേക്ഷ നൽകാനുള്ള നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി സ്റ്റാൻഡിങ് കൗൺസിലിന് ചുമതല നൽകി. അവധി ദിവസം കഴിഞ്ഞ് കേസ് തിങ്കളാഴ്ച തന്നെ കോടതിയുടെ മുമ്പാകെ എത്തിക്കാനാണ് ശ്രമം. വിധി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികളുമായി മുന്നോട്ട് പോകുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.
Credits Kerala || Deshabhimani Online News https://ift.tt/bQrUkqa
Comments