ശതാബ്‌ദി ആഘോഷത്തിൽനിന്ന്‌ മാറ്റിനിർത്തിയതെന്തിന്‌ : 
എം കെ രാഘവൻ


കോഴിക്കോട്
കോൺഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽനിന്ന് മാറ്റിനിർത്തിയതിൽ അസംതൃപ്തിയുമായി എം കെ രാഘവൻ എംപിയും. തന്നെ മാറ്റി നിർത്തിയത് നേതൃത്വമാണെന്നും അത് സംബന്ധിച്ച് അവരാണ് വിശദീകരിക്കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരെയും അസംതൃപ്തി അറിയിച്ചിട്ടില്ല.

വൈക്കത്തെ പരിപാടിയിൽ കെ മുരളീധനും ശശി തരൂരിനും പ്രസംഗിക്കാൻ അവസരം നൽകാത്തതിനെയും രാഘവൻ വിമർശിച്ചു. ‘‘ഇരുവരെയും മാറ്റിനിർത്തിയത് മോശമായി. എല്ലാവരെയും ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകണം. എന്നാലേ പാർടിയിൽ ഗുണപരമായ മാറ്റമുണ്ടാക്കാനാകൂ’’. തന്റെ മുൻനിലപാടുകളിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടുനിന്ന് വൈക്കത്തേക്ക് ടി സിദ്ദിഖ് എംഎൽഎ നയിച്ച ജാഥയിൽ എം കെ രാഘവനെ ഒഴിവാക്കിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/eaAFbN5

Comments

Archive

Contact Form

Send