ഉദ്‌ഘാടനയാത്രയിൽ ഭൂരിഭാഗം ടിക്കറ്റും ബിജെപിക്കാർക്ക്‌

തിരുവനന്തപുരം
വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യയാത്രയിൽ ഭൂരിഭാഗം ടിക്കറ്റും ലഭിച്ചത് ബിജെപി പ്രവർത്തകർക്ക്. മൂന്ന് കമ്പാർട്മെന്റുകൾ ഇവർക്കായി നീക്കിവച്ചു. റെയിൽ ഫാൻസ് എന്നപേരിൽ ഗ്രൂപ്പുണ്ടാക്കിയാണ് ടിക്കറ്റുകൾ സംഘടിപ്പിച്ചത്. പാർടി കൊടിയുമായാണ് ബിജെപിക്കാർ എത്തിയത്. പ്രമുഖരായ വ്യക്തിത്വങ്ങളെ ഒഴിവാക്കിയാണ് വന്ദേഭാരത് ഉദ്ഘാടനയാത്ര ബിജെപി പാർടി പരിപാടിയാക്കിയത്.

ആദ്യയാത്രയിൽ പങ്കാളിയാകാൻ നിരവധിപേർ റെയിൽവേയെ സമീപിച്ചെങ്കിലും ടിക്കറ്റുകൾ നൽകിയിരുന്നില്ല. അതേസമയം, ബിജെപി ജില്ലതോറും ടിക്കറ്റുകൾ തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വിതരണം നടത്തി. 1024 ചെയർ കാർ സീറ്റിലേക്കും 104 എക്സിക്യൂട്ടീവ് ചെയറിലേക്കും ടിക്കറ്റ് നൽകിയെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞതെങ്കിലും അതിലധികം ടിക്കറ്റുകൾ വിതരണം ചെയ്തു. പല സ്റ്റേഷനിലും ട്രെയിനിൽ കയറാൻ വലിയ തിരക്കായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/aA8zQJO

Comments

Archive

Contact Form

Send