കോലാറിലെ രാഹുലിന്റെ പ്രചാരണം 
വീണ്ടും മുടങ്ങി

മംഗളൂരു
കർണാടകത്തിലെ കോലാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി രണ്ടാം തവണയും മാറ്റി. രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ തമ്മിലടി രൂക്ഷമായ സാഹചര്യത്തിലാണിത്. മുതിർന്ന നേതാവ് സിദ്ധരാമയ്യ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കോലാർ മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർഥിയെ തീരുമാനിക്കാൻ കോൺഗ്രസിനായിട്ടില്ല. ഏപ്രിൽ അഞ്ചിന് കോലാറിൽ പ്രചാരണ പരിപാടിയിൽ രാഹുൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് ഒമ്പതിലേക്ക് മാറ്റിയെങ്കിലും അതും മാറ്റി. |

16ന് പരിപാടി നടക്കുമെന്നാണ് വിവരം. സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകുന്ന തിരക്കിലായതിനാലാണ് രാഹുലിന്റെ പരിപാടി മാറ്റിയതെന്നാണ് കർണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ വിശദീകരണം. മോദി സമുദായത്തെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുലിന്റെ അയോഗ്യതയ്ക്ക് ഇടയാക്കിയ 2019ലെ പ്രസംഗം കോലാറിൽവച്ചായിരുന്നു.


വിമത ഭീഷണിയിൽ കോൺഗ്രസ്

കൂറുമാറി എത്തിയവർക്ക് സീറ്റ് ഉറപ്പിക്കുമ്പോൾ സ്വന്തം നേ താക്കളെ തഴയുകയാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധമാണ് കോൺഗ്രസ് നേരിടുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിച്ച 166 മണ്ഡലത്തിൽ മിക്കയിടത്തും വിമതർ രംഗത്തുണ്ട്. സീറ്റില്ലെങ്കിൽ പാർടി വിടുമെന്നും വിമതർ ഭീഷണിമുഴക്കുന്നു. സിദ്ധരാമയ്യ പക്ഷവും ശിവകുമാർ പക്ഷവും ഏറ്റുമുട്ടൽ തുടരുന്നതിനാൽ ബാക്കി 58 മണ്ഡലത്തിലെ തീരുമാനവും നീളുകയാണ്.
സിദ്ധരാമയ്യയുടെ കടുത്ത അനുയായി രഘു ആചാർ ചിത്രദുർഗ മണ്ഡലം നഷ്ടമായതോടെ ജെഡിഎസിൽ ചേർന്ന് കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സുള്ള്യ മണ്ഡലത്തിൽ വിമതർ കൺവൻഷൻ വിളിച്ചു ചേർത്തു.

ഗംഗാവതി, ചന്നഗിരി, തുംകുരു മണ്ഡലങ്ങളിലും വിമതർ രംഗത്തുണ്ട്. പലയിടങ്ങളിലും കോൺഗ്രസിൽനിന്ന് കൂട്ട രാജിയുണ്ടാകുമെന്നാണ് വിവരം.



Credits National || Deshabhimani ​Online ​News https://ift.tt/BTY5Jme

Comments

Archive

Contact Form

Send