റംലത്തിനിത്‌ 
സ്വപ്‌നസാഫല്യം


കണ്ണൂർ
തണലും താങ്ങുമില്ലാതെ പോരാടിയ റംലത്തിനിത് സ്വപ്നസാഫല്യം. സർക്കാർ സമ്മാനമായി നൽകിയ വീടിന്റെ പാലുകാച്ചാനെത്തിയത് നാടിന്റെ മുഖ്യമന്ത്രി. കടമ്പൂർ പനോന്നേരിയിൽ ലൈഫ് മിഷനിൽ നിർമിച്ച ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് റംലത്തിന്റെ സന്തോഷത്തിന് മാറ്റ് കൂട്ടിയത്. ഭവനസമുച്ചയത്തിലെ എ9 വീടാണ് ഇവർക്ക് ലഭിച്ചത്. മകൾ സഫീനയും ചെറുമക്കളായ മുഹമ്മദും ആദവും റംലത്തിനൊപ്പം ആ നിമിഷത്തിന് സാക്ഷിയായി. താഴെചൊവ്വ സ്വദേശിനിയായ റംലത്ത് വർഷങ്ങളായി മുഴപ്പിലങ്ങാട് മഠം സ്റ്റോപ്പിന് സമീപം വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

മകൾക്ക് ഒന്നരവയസുള്ളപ്പോൾ ഭർത്താവ് ആബൂട്ടി വാഹനാപകടത്തിൽ മരിച്ചു. അവിടുന്നിങ്ങോട്ട് കുടുംബം പുലർത്താനുള്ള നെട്ടോട്ടത്തിലാരുന്നു. മുഹമ്മദിന് ജന്മനാ കൈയ്ക്ക് സുഖമില്ല. റംലത്തും ഹൃദ്രോഗിയാണ്. ഹൃദയധമനികളിൽ ബ്ലോക്കുണ്ടായ കാരണം ആൻജിയോപ്ലാസ്റ്റി നിർദേശിച്ചിട്ടുണ്ട്. പ്രാരാബ്ധങ്ങൾക്കിടയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വീട് യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് റംലത്ത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/dMsam0P

Comments

Archive

Contact Form

Send