ഡൽഹിക്ക് ആദ്യജയം ; കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ നാല്‌ വിക്കറ്റിന്‌ തോൽപ്പിച്ചു


ഡൽഹി
ഐപിഎൽ ക്രിക്കറ്റിൽ അഞ്ച് തോൽവിക്കുശേഷം ഡൽഹി ക്യാപിറ്റൽസിന് ആദ്യജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു.

സ്കോർ: കൊൽക്കത്ത 127, ഡൽഹി 6–-128 (19.2).

അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ഏഴ് റൺ വേണ്ടിയിരുന്നു. കുൽവന്ത് ഖെജ്റോലിയയുടെ ഓവറിൽ അക്സർ പട്ടേലും (22 പന്തിൽ 19 റൺ) ലളിത് യാദവും (7 പന്തിൽ 4 റൺ) ജയമൊരുക്കി. ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് (41 പന്തിൽ 57) വിജയത്തിന് അടിത്തറയിട്ടത്.

മഴമൂലം ഒരുമണിക്കൂർ വൈകിയ മത്സരത്തിൽ കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ നടത്തിയ മിന്നലടിയാണ് സ്കോർ 100 കടത്തിയത്. 31 പന്തിൽ 38 റണ്ണുമായി പുറത്താകാതെനിന്ന വിൻഡീസ് താരം നാല് സിക്സറും ഒരു ഫോറും കണ്ടെത്തി. റസൽ, മുകേഷ് കുമാറിന്റെ അവസാന ഓവറിൽ തുടരെ മൂന്ന് സിക്സർ പറത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/yf7d0Oa

Comments

Archive

Contact Form

Send