പുനസംഘടന തര്‍ക്കം: കെഎസ്യു വൈസ് പ്രസിഡന്റ് രാജിവച്ചു
തിരുവനന്തപുരം> കെഎസ്യു വൈസ് പ്രസിഡന്റ് രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്. പുനഃസംഘടന തര്ക്കത്തെ തുടര്ന്നാണ് രാജി നല്കിയത്.
കെ സുധാകരനും അദ്ദേഹത്തോട് ചേര്ന്ന് നില്ക്കുന്ന ആളുകളും സമ്മര്ദ്ദം ശക്തമാക്കിയതോടെയാണ് രാജിയെന്നാണ് വിവരം.വിവാഹം കഴിഞ്ഞവര് വേണ്ടെന്ന നിലപാടില് ഉറച്ച് കോണ്ഗ്രസ് നേതൃത്വം നില്ക്കുകയാണ്. തര്ക്കം രൂക്ഷമായതോടെ കൂടുതല് പേര് രാജിവെച്ചേക്കും. ഏപ്രില് 8 നാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
വിവാഹം കഴിഞ്ഞവര് സംഘടനയില് ഉണ്ടാകരുതെന്ന നിര്ദ്ദേശങ്ങളൊന്നും ബൈലോയില് ഇല്ല. പ്രായപരിധി പാലിക്കണമെന്ന നിര്ദ്ദേശമുണ്ട്. എന്നാല് സംസ്ഥാന പ്രസിഡന്റടക്കം പ്രായത്തില് ഇളവ് നേടിയാണ് ഭാരവാഹിത്വത്തിലേക്ക് വന്നത്.പുതിയ കെഎസ്യു നേതൃത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്ഗ്രസ് നേതൃത്വം നല്കിയ പട്ടിക വെട്ടിയും തിരുത്തിയും കൂടുതല് പേരെ ഉള്പ്പെടുത്തിയുമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/kotaB2H
Comments