ഹയർ ഓപ്‌ഷൻ ; വിരമിക്കുന്നവർക്ക്‌ പിഎഫ്‌ തുക 
ലഭിക്കുന്നതിലും അനിശ്ചിതത്വം


കൊച്ചി
പിഎഫ് ഹയർ ഓപ്ഷൻ നൽകാനുള്ള സമയം അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ ആശങ്ക ഒഴിയാതെ ഇപിഎഫ് അംഗങ്ങൾ. ഏപ്രിലിലും മേയിലും വിരമിക്കുന്ന ജീവനക്കാരുടെ കാര്യത്തിലാണ് പുതിയ ആശങ്ക. വിരമിക്കുന്നവർ പിഎഫ് തുക പിൻവലിക്കാൻ ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ തീർപ്പാക്കി പെൻഷൻ ഫണ്ടിലേക്ക് ഉള്ളത് നിലനിർത്തി ബാക്കി തുക അംഗത്തിന് ലഭ്യമാക്കും. എന്നാൽ, ഹയർ ഓപ്ഷന് പെൻഷൻ ഫണ്ടിലേക്ക് കൂടുതലായി അടയ്ക്കേണ്ട തുകസംബന്ധിച്ച് തീരുമാനമാകാത്തതിനാൽ എത്ര രൂപ പിൻവലിക്കാനാകുമെന്നോ അത് എന്നു ലഭ്യമാകുമെന്നോ വ്യക്തമായിട്ടില്ല.

പിഎഫ് പാസ്ബുക്ക് ലഭ്യമാകാത്ത പ്രശ്നവും തുടരുകയാണ്. പിഎഫ് സൈറ്റിൽമാത്രമല്ല യുമാങ്ഗ് (യുഎംഎഎൻജി) ആപ് വഴിയും പാസ്ബുക്ക് ലഭ്യമാകുമെന്ന് ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ പറയുന്നുണ്ടെങ്കിലും തിരക്കുള്ളപ്പോൾ അതുംകിട്ടുന്നില്ല. വെബ്സൈറ്റ് ഹാങ്ങാകുന്നതും പ്രശ്നമാണ്. പിഎഫ് അദാലത്തുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പ്രശ്ന പരിഹാരമാകാത്തതിനാൽ ഹയർ ഓപ്ഷൻ നൽകാൻ തീയതി നീട്ടണമെന്നാണ് ഇപിഎഫ് അംഗങ്ങളുടെയും പെൻഷൻകാരുടെയും ആവശ്യം.



Credits Kerala || Deshabhimani ​Online ​News https://ift.tt/jT8SYlQ

Comments

Archive

Contact Form

Send