ഇന്ന് ചെറിയ പെരുന്നാൾ; വിശ്വാസികൾ ആഘോഷത്തിൽ
കൊച്ചി > ഒരു മാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. പെരുന്നാൾ നമസ്കാരങ്ങളും ഒത്തുചേരലുകളുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷമാക്കുകയാണ്. ഈദ് സന്ദേശം പങ്കുവെച്ച് എല്ലാവരും ആഘോഷത്തിൽ പങ്കുചേർന്നു.
സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിനേതൃത്വം നൽകും.
കൊച്ചി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടക്കുന്ന ഈദ് ഗാഹിന് ഷെരീഫ് മേലേതിൽ നേതൃത്വം നൽകും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ടി ആരിഫലി നേതൃത്വം നൽകും. മർക്കസ് നോളേജ് സിറ്റി ജാമി ഉൽ ഫുതൂഹില്ലിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് നേതൃത്വം നൽകുക. ചാലിയം ജുമാ മസ്ജിദിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും നേതൃത്വം നൽകും.
കലണ്ടര്പ്രകാരം, ചെറിയ പെരുന്നാള് അവധി വെള്ളിയാഴ്ച ആയിരുന്നു. എന്നാല് ശവ്വാല് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില് കേരളത്തില് ശനിയാഴ്ചയാണ് ചെറിയ പെരുന്നാള് ആഘോഷിക്കുന്നത്. നേരത്തെ, വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധിയില് മാറ്റം വരുത്തേണ്ടതില്ലെന്ന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/URrKpeq
Comments