വികസന പ്രവർത്തകസമിതിക്ക്‌ ഇന്ന്‌ സമാപനം

കുമരകം
ജി20 വികസന പ്രവർത്തകസമിതി യോഗം(ഡിഡബ്ല്യുജി) ഞായറാഴ്ച സമാപിക്കും. കുമരകം കെടിഡിസി വാട്ടർസ്കേപ്പ്സ് റിസോർട്ടിലാണ് ഡിഡബ്ല്യുജിയും അതിനുമുമ്പ് ഷെർപ്പ യോഗവും നടന്നത്. വികസ്വര രാജ്യങ്ങളിലെ വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചർച്ചയായതിനു പുറമെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിദേശ പ്രതിനിധികളുടെ ശ്രദ്ധയിലെത്തിക്കാനും പരിപാടി സഹായകമായി. ആഗോള സഹകരണം, ഹരിതവികസനം, ഡിജിറ്റൽവൽക്കരണം, വികസന പരിപാടികളുടെ വിലയിരുത്തൽ എന്നിവയാണ് ഡിഡബ്ല്യുജി യോഗങ്ങളിൽ നടന്നത്.

ശനിയാഴ്ച കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനവും നടന്നു. പ്രതിനിധികൾക്ക് ഹൗസ് ബോട്ട് യാത്രയും സംഘടിപ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/YsyfVL5

Comments

Archive

Contact Form

Send