അധികമായി 
നൽകേണ്ട 1.16 %
 തൊഴിലുടമയുടെ വിഹിതത്തിൽനിന്ന്‌ പിടിക്കും ; തൊഴിലാളി ദ്രോഹ 
ഉത്തരവുമായി ഇപിഎഫ്ഒ


ന്യൂഡൽഹി
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ താൽപ്പര്യപ്പെടുന്ന ജീവനക്കാരെയും തൊഴിലാളികളെയും കൂടുതൽ ദ്രോഹിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം. ഉയർന്ന പെൻഷൻ താൽപ്പര്യപ്പെടുന്നവർ പെൻഷൻ ഫണ്ടിലേക്ക് ശമ്പളത്തിന്റെ 1.16 ശതമാനം തുക അധികം നൽകണം.
ഇത് തൊഴിലുടമയുടെ 12 ശതമാനം പിഎഫ് വിഹിതത്തിൽനിന്ന് ഈടാക്കുമെന്നാണ് പുതിയ വിജ്ഞാപനം. ഈ തുക മുൻകാല പ്രാബല്യത്തോടെ പിടിക്കുമെന്നും ബുധൻ രാത്രി 11.15ന് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ തൊഴിൽ മന്ത്രാലയം അറിയിച്ചു.

നിലവിൽ പ്രൊവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാരുടെ ശമ്പളത്തിന്റെ (അടിസ്ഥാനവേതനം+ ക്ഷാമബത്ത) 12 ശതമാനം വിഹിതമാണ് ഈടാക്കുന്നത്. തത്തുല്യമായ തുക തൊഴിലുടമയും നൽകണം. തൊഴിലുടമ അടയ്ക്കുന്ന 12 ശതമാനത്തിൽനിന്ന് 8.33 ശതമാനമാണ് പെൻഷൻ ഫണ്ടിലേക്ക് പോകുന്നത്. ശേഷിക്കുന്ന 3.67 ശതമാനം ജീവനക്കാരന്റെ പ്രൊവിഡന്റ് ഫണ്ടിലേക്ക് പോകും. പുതിയ വിജ്ഞാപനപ്രകാരം ജീവനക്കാരൻ ഉയർന്ന പെൻഷൻ താൽപ്പര്യപ്പെട്ടാൽ തൊഴിലുടമയുടെ 12 ശതമാനം വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് പോകുന്ന തുക 9.49 ശതമാനമായി ഉയരും. പ്രൊവിഡന്റ് ഫണ്ടിലേക്ക് പോകുന്ന തുക 2.51 ശതമാനമായി ചുരുങ്ങും. അധികതുക മുൻകാല പ്രാബല്യത്തോടെ പിടിക്കുമ്പോൾ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് കാര്യമായി ചുരുങ്ങും.

2014 സെപ്തംബറിൽ പിഎഫ് നിയമത്തിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതിയിലാണ് ഉയർന്ന പെൻഷൻ താൽപ്പര്യപ്പെടുന്നവർ അധികമായി 1.16 ശതമാനം പെൻഷൻ ഫണ്ടിലേക്ക് നൽകണമെന്ന് വ്യവസ്ഥ ചെയ്തത്. എന്നാൽ, കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി ഈ വ്യവസ്ഥ റദ്ദാക്കി. ജീവനക്കാരിൽനിന്ന് അധികവിഹിതം ഈടാക്കരുതെന്നും ആറുമാസത്തിനകം പകരം സംവിധാനം കൊണ്ടുവരാനുമായിരുന്നു കോടതി നിർദേശം. ഇത് പാലിക്കുന്നതിനെന്ന പേരിലാണ് സർക്കുലർ കേന്ദ്രം പുറപ്പെടുവിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/Ynwu3Zy

Comments

Archive

Contact Form

Send