ഐടി ഹാർഡ്‌വെയർമേഖലയ്‌ക്ക്‌ ; 17,000 കോടിയുടെ 
പ്രോത്സാഹന പദ്ധതി


ന്യൂഡൽഹി
ഐടി ഹാർഡ്വെയർ മേഖലയ്ക്ക് 17,000 കോടി രൂപയുടെ ഉൽപ്പാദനാധിഷ്ഠിത പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഹാർഡ്വെയർ മേഖലയ്ക്കായി ആദ്യ പ്രോത്സാഹന പദ്ധതി 2020ലാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പിന്നീട് 2021 ഫെബ്രുവരിയിൽ 7350 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

ലാപ്ടോപ്, ടാബ്, പേഴ്സണൽ കംപ്യൂട്ടറുകൾ, സെർവറുകൾ, മറ്റ് സൂക്ഷ്മ ഉപകരണങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിനാണ് ആനുകൂല്യം. ഹാർഡ്വെയർ മേഖലയിൽ പുതിയ നിക്ഷേപം ആകർഷിക്കാനും കയറ്റുമതിക്ക് ഉണർവ് പകരാനുമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്–- ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. മുക്കാൽ ലക്ഷം പുതിയ തൊഴിൽ സൃഷ്ടിക്കാനാകുമെന്നും- മന്ത്രി അവകാശപ്പെട്ടു.

വളം സബ്സിഡിക്ക് അംഗീകാരം
2023–-24 വർഷത്തെ ഖാരിഫ് സീസൺ (ഏപ്രിൽ–- സെപ്തംബർ ) മുൻനിർത്തി 1.08 ലക്ഷം കോടി രൂപയുടെ വളം സബ്സിഡിക്ക് അംഗീകാരം നൽകി. യൂറിയക്ക് 70,000 കോടിയും ഡിഎപി അടക്കം മറ്റു വളങ്ങൾക്ക് 38,000 കോടിയുമാണ് സബ്സിഡി.



Credits National || Deshabhimani ​Online ​News https://ift.tt/pzSnumI

Comments

Archive

Contact Form

Send