30 മുറിവ്, മുതുകിലും തലയിലും കുത്ത്
തിരുവനന്തപുരം
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ ശരീരത്തിൽ 30 മുറിവ്. ചികിത്സയ്ക്ക് എത്തിയ അധ്യാപകൻ കത്രികകൊണ്ട് കുത്തിയതും അക്രമത്തിനിടെ സംഭവിച്ച മറ്റു മുറിവുകളുമാണിത്. തലയിലും മുതുകിലും ഉള്ളംകൈയിലും ഇടതുകൈയുടെ കക്ഷത്തിലുമെല്ലാം കുത്തേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ചടയമംഗലം സിഐ ജി സുനിലിന്റെ നേതൃത്വത്തിൽ കിംസ് ആശുപത്രിയിലാണ് ഇൻക്വസ്റ്റ് നടത്തിയത്. ആക്രമണത്തിൽ നിലത്ത് കമിഴ്ന്നുവീണ വന്ദനയെ പ്രതി കത്രികകൊണ്ട് കുത്തുകയായിരുന്നു. ദേഹത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണമായതെന്നും റിപ്പോർട്ടിലുണ്ട്. മുതുകിലുള്ള ഏഴു മുറിവും ആഴത്തിലുള്ളതാണ്.- മൂന്നുതവണ തലയിലും കുത്തി.
വാരിയെല്ലിലും നെഞ്ചിന്റെ വശങ്ങളിലും മുതുകിലും ആഴത്തിൽ കുത്തേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു. ശ്വാസകോശംവരെ ആഴമുള്ള മുറിവുകളുണ്ടന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മരണകാരണമായേക്കാവുന്ന മുറിവുകൾ ഏഴെണ്ണമുണ്ട്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമാകും.
Credits Kerala || Deshabhimani Online News https://ift.tt/z6nlVtb
Comments