കേരളത്തിന്റെ അഭിമാനമായി ഗഹന


പാലാ
അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിന് അഭിമാനമായി ഗഹന നവ്യ ജെയിംസ്. പ്രത്യേക പരിശീലനമില്ലാതെ പരീക്ഷയെഴുതിയാണ് രാജ്യത്ത് ആറാം റാങ്ക് എന്ന സുവർണ നേട്ടം ഗഹന സ്വന്തമാക്കിയത്. പാലാ സെന്റ് തോമസ് കോളേജിലെ ഹിന്ദി വകുപ്പ് മുൻ മേധാവി മുത്തോലി പുലിയന്നൂർ ചിറയ്ക്കൽ വീട്ടിൽ ഡോ. സി കെ ജയിംസിന്റെയും സംസ്കൃത സർവകലാശാലയിലെ മുൻ ഹിന്ദി അധ്യാപിക ഡോ. ദീപ ജോർജിന്റെയും മകളാണ്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഗഹന, ബിഎയും എംഎയും ഒന്നാം റാങ്കോടെയാണ് ജയിച്ചത്. എംജി സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഗവേഷകയാണ്. സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം ശ്രമത്തിലാണ് ലക്ഷ്യം നേടിയത്. സഹോദരൻ: ഗൗരവ് അമൽ ജയിംസ്(ബിഎ വിദ്യാർഥി). ജപ്പാനിലെ ഇന്ത്യൻ അംബാസിഡറായ സിബി ജോർജ് പൊടിമറ്റം അമ്മാവനാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/SqObP2c

Comments

Archive

Contact Form

Send