ലോകത്തെ മികച്ച 
പബ്ലിക് ബിസിനസ് 
 ഇൻക്യുബേറ്റർ ; കേരള സ്റ്റാർട്ടപ്‌ മിഷന്‌ 
ആഗോളപുരസ്‌കാരം


തിരുവനന്തപുരം
കേരള സ്റ്റാർട്ടപ് മിഷനെ ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി തെരഞ്ഞെടുത്തു. ബിസിനസ് ഇൻക്യുബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും പ്രവർത്തനം വിലയിരുത്തുന്ന സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യുബിസി ഗ്ലോബൽ പ്രസിദ്ധീകരിച്ച വേൾഡ് ബെഞ്ച് മാർക്ക് പഠനത്തിലാണ് സംസ്ഥാനം മുന്നിലെത്തിയത്. വ്യാവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം കൈവരിച്ച പുരോഗതിക്കുള്ള അംഗീകാരംകൂടിയാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

16-ന് ബൽജിയത്തിലെ ഗെന്റിൽ നടക്കുന്ന ലോക ഇൻക്യുബേഷൻ ഉച്ചകോടി-യിൽ പുരസ്കാരം സമ്മാനിക്കും. ലോകത്തെ 1895 സ്ഥാപനത്തിൽനിന്നാണ് സ്റ്റാർട്ടപ് മിഷനെ തെരഞ്ഞെടുത്തത്. ലോകത്തെ പ്രമുഖ ഇന്നൊവേഷൻ ഇന്റലിജൻസ് കമ്പനിയും ഇന്ററാക്ടീവ് ലേണിങ് കമ്യൂണിറ്റിയുമാണ് യുബിഐ ഗ്ലോബൽ. 2022ലെ ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ നാലാം സ്ഥാനവും കേരള സ്റ്റാർട്ടപ് മിഷനുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/uda6Esr

Comments

Archive

Contact Form

Send