സി കെ കൃഷ്ണൻകുട്ടി 
അന്തരിച്ചു


തൃശൂർ
തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവ് നായരങ്ങാടി ചേന്ദങ്ങാട്ട് സി കെ കൃഷ്ണൻകുട്ടി (90) അന്തരിച്ചു. സംസ്കാരം നടത്തി. നാട്ടിക സ്വദേശിയായ കൃഷ്ണൻകുട്ടി അമ്പതുകളിൽ നാടുവിട്ട് തമിഴ്നാട്ടിലെ വാൽപ്പാറയിലെത്തി, തൊഴിലാളി യൂണിയന് തുടക്കം കുറിച്ചു. പാർടി പിളർന്നപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ച് വാൽപ്പാറയിൽ റേഡിയോ ബിസിനസ് തുടങ്ങി. പിന്നീട് സി അച്യുതമേനോന്റെ നിർബന്ധത്തെത്തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായി. 1970-ൽ സിപിഐ എമ്മുമായി ബന്ധപ്പെട്ട് സജീവമായി. 1972ൽ എ കെ ജിയുടെ സാന്നിധ്യത്തിൽ തമിഴ്നാട്ടിലെ തേയിലത്തോട്ടം മേഖലയിൽ വാൽപ്പാറ കേന്ദ്രീകരിച്ച് സിഐടിയു നേതൃത്വത്തിൽ പ്ലാന്റേഷൻ യൂണിയനുകൾ സ്ഥാപിച്ചു. 1990 വരെ ഈ യൂണിയനുകളുടെ സെക്രട്ടറിയായി.

1975-ൽ അടിയന്തരാവസ്ഥക്കാലത്ത് സിപിഐ എം നേതാക്കളായ നേതാക്കളായ ആർ ഉമാനാഥ്, കെ രമണി, പി രാമമൂർത്തി, ജെ ഹേമചന്ദ്രൻ എന്നിവർക്കൊപ്പം ഒന്നരവർഷം ഒളിവിൽ കഴിഞ്ഞു. അതിനുശേഷം ചാലക്കുടിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ജാനകിയാണ് ഭാര്യ. മക്കൾ: പത്രപ്രവർത്തകനും സിനിമാ പിആർഒയുമായ സി കെ അജയ് കുമാർ, ജയനേന്ദ്രൻ, അജിത, ഗീത, ഷാജികുമാർ. മരുമക്കൾ: പ്രീത, സരള, ദിനേശൻ, സജീവൻ, സദീപ.



Credits Kerala || Deshabhimani ​Online ​News https://ift.tt/FXUuLQn

Comments

Archive

Contact Form

Send