സ്വിഫ്റ്റ് ഇ–ബസിൽ വനിതാ ഡ്രൈവർമാരും ; ഹെവി ലൈസൻസ് നിർബന്ധമില്ല
തിരുവനന്തപുരം
കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർമാരായി വനിതകളെ നിയമിക്കുന്നു. ആദ്യഘട്ടത്തിൽ 20 പേരെ തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകളിലാണ് നിയമിക്കുക. രാവിലെ അഞ്ചിനും രാത്രി 10നും ഇടയിലായിരിക്കും ജോലി. തുടർന്ന് മറ്റുബസുകളിലും നിയമിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
വനിതാ ഡ്രൈവർമാരുടെ താൽക്കാലിക തസ്തികയിലേക്ക് കെഎസ്ആർടിസി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളവർക്കും അപേക്ഷിക്കാം. ഒരുമാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കണം. ഇവർ ഒരുവർഷം ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടിയും. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അലവൻസുകളും അധികമായുള്ള ഓരോ മണിക്കൂറിനും 130 രൂപ വീതവും ലഭിക്കും. (https://kcmd.in) എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പത്താംതരം വിജയിക്കണം. ഹെവി ലൈസൻസുള്ളവർക്ക് 35 വയസ്സും ലൈറ്റ് മോട്ടോർ ലൈസൻസുള്ളവർക്ക് മുപ്പതുമാണ് പരിധി. ഞായർ വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ നൽകണം.
Credits Kerala || Deshabhimani Online News https://ift.tt/ZgmeKqD
Comments