സേഫ്‌ കേരള ; രേഖകളിലെ കള്ളിയും വെളിച്ചത്ത്‌

5,000 രൂപയേ വിലവരൂ എന്ന് പ്രതിപക്ഷം പ്രചരിപ്പിച്ച കാമറകൾ നിർമിതബുദ്ധി സംവിധാനത്തിൽ 
 പ്രവർത്തിക്കുന്നവയല്ല ● ചെന്നിത്തലയുടെ കണക്ക് ശരിയെങ്കിൽ യുഡിഎഫ് സർക്കാർ 
 100 കാമറ സ്ഥാപിച്ചത് 40 കോടി രൂപയ്ക്ക്

തിരുവനന്തപുരം
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ‘പുറത്തുവിട്ട’ രേഖകളുടെ യാഥാർഥ്യവും വെളിച്ചത്ത്. കെൽട്രോൺ ടെൻഡർ രേഖകളിലെ വിവരണപ്രകാരം കാമറ ഒന്നിന് 75,000 രൂപയേ വിലവരൂ എന്നായിരുന്നു അവകാശവാദം. ഇതിന്റെ രേഖയാണ് ഹാജരാക്കിയതിൽ ഒന്ന്. എന്നാൽ, ഈ രേഖകൾ പ്രകാരമുള്ള എട്ടു കാമറ മാത്രമാണ് ഇൻസ്റ്റാൾ ചെയ്തത്. ഈ കാമറകൾ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –-എഐ) സംവിധാനത്തിലല്ല പ്രവർത്തിക്കുന്നതും. ചെന്നിത്തലയുടെ അഭിപ്രായപ്രകാരം 75,000 രൂപയ്ക്ക് എഐ കാമറ നിർമിക്കുന്ന കമ്പനികൾ ഉണ്ടെങ്കിൽ അവർ എന്തേ ടെൻഡറിൽ പങ്കെടുത്തില്ലെന്ന ചോദ്യവും പ്രസക്തം.

ആദ്യം കാമറ ഒന്നിന് 30 ലക്ഷം എന്നായിരുന്നു പ്രതിപക്ഷ ആരോപണം. അതു ശരിയല്ലെന്നു വ്യക്തമായശേഷവും നുണപ്രചാരണം തുടർന്നു. കാമറ ഒന്നിന് 9.37 ലക്ഷമായി എന്നായി അടുത്ത വാദം. എന്നാൽ, കാമറ ഉൾപ്പെടെ 12 ഘടകഭാഗം അടങ്ങുന്ന ഒരു പൂർണ സിസ്റ്റത്തിന്റെ വിലയായിരുന്നു 9.37 ലക്ഷം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വേഗംമാത്രം പരിശോധിക്കുന്ന 100 കാമറ സ്ഥാപിച്ചത് 40 കോടി രൂപയ്ക്കാണ്. ചെന്നിത്തലയുടെ കണക്കാണ് ശരിയെങ്കിൽ അന്ന് കാമറ ഒന്നിന് 40 ലക്ഷമാണ് ചെലവ്.

എസ്ആർഐടി, പ്രസാഡിയോ, ലൈറ്റ് മാസ്റ്റർ എന്നീ കമ്പനികൾ ഉണ്ടാക്കിയ കരാർ, തുടർന്ന് പ്രസാഡിയോ, ലൈറ്റ് മാസ്റ്റർ എന്നിവർ ഉണ്ടാക്കിയ കരാർ, ലൈറ്റ് മാസ്റ്റർ കമ്പനിക്ക് എസ്ആർഐടി നൽകിയ പർച്ചേസ് ഓർഡർ കോപ്പി എന്നിവയാണ് ചെന്നിത്തല പിന്നീട് പുറത്തുവിട്ടത്. എന്നാൽ, ഇവയൊന്നുംതന്നെ കെൽട്രോണുമായി ബന്ധമുള്ളതായിരുന്നില്ല. ഈ രേഖകളിലെ കരാർപ്രകാരമായിരുന്നില്ല പദ്ധതി നടപ്പാക്കിയതും.

കെൽട്രോണിലേക്ക് സുരക്ഷാനിക്ഷേപമായി അൽഹിന്ദ് മൂന്നുകോടി രൂപ നൽകിയതിന്റെ വിവരമായിരുന്നു മറ്റൊരു രേഖ. എന്നാൽ, സുരക്ഷാനിക്ഷേപത്തിലെ ഒരു വിഹിതമായ മൂന്നു കോടി രൂപയുടെ ഡിഡി കെൽട്രോണിന് നൽകിയത് എസ്ആർഐടിയുടെ കവറിങ് ലെറ്ററോടെയായിരുന്നു. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കരാർ വിവരങ്ങളും രേഖകളും കെൽട്രോൺതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/tiRbrP0

Comments

Archive

Contact Form

Send