മനോരമയുടെ കള്ളത്തരം 
പൊളിച്ച്‌ മന്ത്രി രാജേഷ്


തിരുവനന്തപുരം
കോയമ്പത്തൂർ കോർപറേഷനിൽ ഉൾപ്പെടെ കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് കേരളത്തേക്കാൾ കൂടുതലാണെന്ന മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് തെറ്റാണെന്ന മനോരമ വാർത്ത പൊളിച്ച് മന്ത്രി എം ബി രാജേഷ്. 130 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന് കേരളത്തിലെ കോർപറേഷനിൽ അടയ്ക്കേണ്ടത് 13,000 രൂപയാണ്. അപേക്ഷാ ഫീസ് കൂടി ചേർത്താൽ 14,000 രൂപ. കോയമ്പത്തൂരിൽ 50,722 രൂപയും. കെട്ടിട നിർമാണ സെസ് ഒഴിവാക്കിയാലും 38,022 രൂപ വരും. ഇതിൽ ഡെബ്രിസ് ഫീസും ഡ്രെയ്നേജ് ഫീസും ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു മനോരമയുടെ കണ്ടെത്തൽ.

എന്നാൽ, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഡ്രെയ്നേജ് സംവിധാനമുണ്ട്. പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല, കണക്ഷൻ നിർബന്ധവുമല്ല. ഈ രണ്ട് ഫീസും കുറച്ചാൽപ്പോലും കോയമ്പത്തൂരിൽ 23,322 രൂപ വരും. കേരളത്തേക്കാൾ 9322 രൂപ കൂടുതൽ.

കുറിപ്പിനൊപ്പം രണ്ട് രസീത് ഇട്ടതിൽ 2022ലെ കണക്ക് എടുക്കാതെ 2020ലേതാണ് മനോരമ നൽകിയത്. 2022ലെ രസീതിൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് അമിനിറ്റി ചാർജായി 94,910 രൂപയാണ് ഈടാക്കിയത്. 2020 ജനുവരിയിലെ രസീതിൽ ഇതുണ്ടായിരുന്നില്ല. തമിഴ്നാട്ടിലെ ഇരുഗൂറിൽ കെട്ടിട നിർമാണ പെർമിറ്റിന് നൽകിയ ഫീസിന്റെ രസീതും മന്ത്രി പങ്കുവച്ചിരുന്നു. 2333 സ്ക്വയർ ഫീറ്റ് വീടിന് ഈടാക്കിയത് 48,104 രൂപയാണ്. ഇത് മനോരമ കണ്ടതേയില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/nQjfxvb

Comments

Archive

Contact Form

Send