‘ജലനേത്ര’ തയ്യാറാകുന്നു ; ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടവുമായി കേരളം


തിരുവനന്തപുരം
രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം കേരളം തയ്യാറാക്കുന്നു. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ വെബ്അധിഷ്ഠിത സോഫ്റ്റ്വെയർ ‘ജലനേത്ര’യിലൂടെയാണിത്. സംസ്ഥാനത്തെ 590 കിലോമീറ്റർ തീരം, 12 നോട്ടിക്കൽ മൈൽവരെയുള്ള ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറുഅരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഡിജിറ്റൽ ഭൂപടം സജ്ജമാക്കും.

അടിത്തട്ടിന്റെ ഘടന, സസ്യ ജന്തുജാലങ്ങൾ, മണ്ണിന്റെ ഘടന, ആഴം, അടിയൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, തീരത്തിന്റെ മാറ്റങ്ങൾ, അപകടമേഖല, തിരയുടെ ശക്തി, തരംഗദൈർഘ്യം, മലിനീകരണം, തീരശോഷണം എന്നിവ സംബന്ധിച്ച വിവരങ്ങളും റിസർവോയറുകളിലും അണക്കെട്ടുകളിലും ഉണ്ടാകുന്ന മണ്ണടിയൽ, നാവിഗേഷന് ആവശ്യമായ സുരക്ഷാ പാതകൾ എന്നിവയും മനസ്സിലാക്കാം. മത്സ്യത്തൊഴിലാളികളുടെ യാനങ്ങളുടെയും ബോട്ടുകളുടെയും ദിശ കൃത്യമായി അടയാളപ്പെടുത്താനും അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനും സാധിക്കും. ഡ്രഡ്ജിങ് ആവശ്യങ്ങൾക്കും ഹാർബർ എൻജിനിയറിങ് നിർമിതിക്ക് ആവശ്യമുള്ള എസ്റ്റിമേഷൻ, കോണ്ടൂർ മാപ്പിങ്, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കാനും സഹായകമാകും. വർഷത്തിൽ രണ്ടു തവണ ഭൂപടം പുതുക്കും.
എക്കോ സൗണ്ടർ, കറണ്ട് മീറ്റർ, സൈഡ് സ്കാൻ സോണാർ, ഡിഫറെൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, ഹൈപാക്ക് സോഫ്റ്റ്വെയർ, വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന കമറകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ജലനേത്രയ്ക്ക് ദൃശ്യങ്ങൾ പകർത്തുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/dJmkLOE

Comments

Archive

Contact Form

Send