മണിപ്പൂര്‍ കലാപം: രക്ഷപ്പെട്ടവരുടെ സംഘത്തില്‍ ബിഷപ്പും

ന്യൂഡല്ഹി> മണിപ്പൂര് കലാപത്തില് നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തവരില് പാലാ രൂപതാംഗമായ ബിഷപ്പ് മാര് ജോസ് മുകാലയും കന്യാസ്ത്രീയും. മാര് ജോസ് മുകാല മണിപ്പൂരില് നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന ഇംഫാല് സിറ്റിയിലെ ദേവാലയവും പഠനകേന്ദ്രവും ആക്രമിക്കപ്പെട്ടു.

സൈന്യം ഇടപെട്ടാണ് ബിഷപ്പിനും സംഘത്തിനും സുരക്ഷിത താവളമൊരുക്കിയത്. പാലായില് മാര് ജോസ് മുകാലയുടെ ഇടവകയായ കവീക്കുന്ന് സ്വദേശിനിയായ 75 വയസുള്ള കന്യാസ്ത്രീയും രക്ഷപ്പെട്ടവരുടെ സംഘത്തിലുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/95gURdI

Comments

Archive

Contact Form

Send