രാഹുല് ഗാന്ധിക്കെതിരായ അപകീര്ത്തിക്കേസില് ഇന്ന് വാദം പൂര്‍ത്തിയാകും
സൂറത്ത്> രാഹുല് ഗാന്ധിക്കെതിരായ അപകീര്ത്തിക്കേസില് ഇന്ന് വാദം പൂര്ത്തിയാകും. അപകീര്ത്തിക്കേസില് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അപ്പീലാണ് ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കുന്നത്.
കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല് ഗാന്ധി നല്കിയ അപേക്ഷ മുന്പ് സൂറത്ത് സെഷന്സ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുല് ഹൈക്കോടതിയെ സമീപിച്ചത്. 2019 ഏപ്രിലില് കര്ണാടകയിലെ കോലാറില് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ വിവാദപരാമര്ശം. എല്ലാ കളളന്മാര്ക്കും മോദി എന്ന് പേരുവന്നതെങ്ങനെ എന്ന പരാമര്ശത്തിനെതിരെയായിരുന്നു ബിജെപി നേതാവ് പൂര്ണേഷ് മോദി കേസ് നല്കിയത്.
കഴിഞ്ഞമാസം 23ന് ഇതില് രാഹുലിനെ അയോഗ്യനാക്കി മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/zThIy04
Comments