പ്രതിപക്ഷം ഒറ്റക്കെട്ടായാൽ രാജ്യം ശരിയായ ദിശയില്‍ നീങ്ങുമെന്ന് നിതീഷ്‌ കുമാർ


ന്യൂഡൽഹി
പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുംബൈയിലെത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവരുമായി ചർച്ച നടത്തി.

മുബൈയിലെ തന്റെ വസതിയായ മാതോശ്രീയിൽ എത്തിയ നിതീഷിനെ ഉദ്ധവ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ രാജ്യം ശരിയായ ദിശയിലേക്ക് നീങ്ങും. അതിനായി ഭിന്നത മാറ്റിവച്ച് ഒരുമിക്കണമെന്ന് നിതീഷ് പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായി എല്ലാവരും ഒന്നിക്കണമെന്ന് പറഞ്ഞ ഉദ്ധവ്, നിതീഷിന്റെ നീക്കങ്ങൾക്ക് പിന്തുണയും അറിയിച്ചു.

പിന്നീട് പവാറിന്റെ വസതിയിലെത്തി മുതിർന്ന എൻസിപി നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. പ്രതിപക്ഷം ഒന്നിച്ചുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ അവർ പിന്തുണയ്ക്കുമെന്ന് പവാർ വ്യക്തമാക്കി. നിലവിലെ സൂചനപ്രകാരം കർണാടകത്തിൽ ബിജെപിയെ പുറത്താക്കി മതനിരപേക്ഷ സർക്കാർ അധികാരത്തിൽവരും. ഇത് രാജ്യമാകെ പടർത്താൻ പ്രതിപക്ഷഐക്യം അനിവാര്യമാണെന്നും പവാർ പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ തുടങ്ങിയവരുമായും കഴിഞ്ഞദിവസം നിതീഷ് കുമാർ ചർച്ച നടത്തി.



Credits National || Deshabhimani ​Online ​News https://ift.tt/wZi7aGv

Comments

Archive

Contact Form

Send