കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം: പ്രതിയെ അറസ്റ്റ് ചെയ്തു
മലപ്പുറം > കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട റൂട്ടിലുള്ള ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരിയിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. യുവതിയോട് ഇയാള് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്ന്ന് യുവതി എമര്ജന്സി നമ്പറില് വിളിച്ച് പരാതിപ്പെട്ടു. ഇതേത്തുടര്ന്ന് വളാഞ്ചേരിയില് വെച്ച് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/f6ToMvb
Comments